മൂവാറ്റുപുഴയില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിപരുക്കേല്‍പ്പിച്ചു; അമ്മയ്ക്കും പരുക്ക്

മൂവാറ്റുപുഴ: കടാതിയില്‍ അക്രമിസംഘം വീടുകയറി യുവാവിനെ കുത്തി. കടാതി സ്വദേശി ബിനുവിനെയാണ് അക്രമിസംഘം കുത്തിയത്. അക്രമം തടയാന്‍ ശ്രമിക്കവേ ബിനുവിന്റെ അമ്മ ബിന്ദുവിനും വെട്ടേറ്റു. ബിന്ദുവിന്റെ കൈവിരല്‍ അറ്റു.

ഇരുവരെയും എറണാകുളത്തെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം ഉണ്ടായത്. മൂവാറ്റുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Top