നൈക്കില്‍ നിന്നും വസ്ത്രം ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് പുഴുക്കളെ!!

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നൈക്കിന്റെ ഡെലിവറി ബോക്സ് തുറന്ന യുവാവിന് കിട്ടിയത് പുഴുക്കളെ. ബെന്‍ സ്മിത്തീ എന്ന യുവാവിനാണ് പുഴക്കളടങ്ങിയ ബോക്‌സ് ലഭിച്ചത്. ബോക്സ് തുറന്നതും ആദ്യം കണ്ടത് വലിയ വലിയ പുഴുക്കള്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ നേരിട്ട അനുഭവം ഈ അനുഭവം സ്മിത്തീ പങ്കുവച്ചത്.

” ഞാന്‍ നൈക്കില്‍ നിന്ന് കുറച്ച് വസ്ത്രങ്ങള്‍ വാങ്ങി. ഇന്നലെയാണ് പാര്‍സല്‍ ബോക്സ് കയ്യിലെത്തിയത്. ആവേശത്തോടെ ഞാനത് തുറന്നു. പക്ഷേ അതില്‍ കണ്ടത് പുഴുക്കളെയാണ്” – സ്മിത്തീ കുറിച്ചു. 25 മുതല്‍ 30 വരെ പുഴുക്കള്‍ ഉണ്ടായിരുന്നു. പാക്കേജിന്റെ ഇടയില്‍ നിന്ന് അവ ഇഴഞ്ഞുവരികയായിരുന്നുവെന്നും അയാള്‍ കുറിച്ചു. ഇതുവരെ ഇങ്ങനെയൊന്ന് കേട്ടിട്ടുപോലുമില്ല, ആ നിമിഷം ഛര്‍ദ്ദിക്കാതിരിക്കാനായില്ലെന്നും അയാള്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. സംഭവം നൈക്കില്‍ അറിയിച്ചെങ്കിലും നല്ല പ്രതികരണമല്ല അവരില്‍ നിന്നുണ്ടായതെന്ന് സ്മിത്തീ വെളിപ്പെടുത്തി.

Top