യുഎസില്‍ കാമുകിയടക്കം ആറു പേരെ കൊന്ന് യുവാവ് ജീവനൊടുക്കി

വാഷിങ്ടണ്‍: യുഎസിലെ കൊളറാഡോയില്‍ കാമുകിയടക്കം ആറു പേരെ കൊന്ന് യുവാവ് ജീവനൊടുക്കി. ജന്മദിനാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. കൊളറാഡോയിലെ ഒരു മൊബൈല്‍ ഹോംപാര്‍ക്കില്‍ അര്‍ദ്ധരാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ട ഒരു യുവതിയുടെ കാമുകനാണ് അക്രമിയെന്ന് പോലീസ് പറഞ്ഞു.

അക്രമി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. പോലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചിരുന്നു. ഒരാള്‍ ഗുരതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. കൊലയാളിയുടെ കാമുകിയും സുഹൃത്തുക്കളും കുടുംബവുമായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. പാര്‍ട്ടിയിലേക്ക് ഓടികയറിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.

Top