മദ്യലഹരിയില്‍ യുവാവ് മൂന്നു മാസം ഗര്‍ഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു

crime_investigation

ഹൈദരാബാദ്: മൂന്നു മാസം ഗര്‍ഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

മദ്യലഹരിയില്‍ വീട്ടിലെത്തിയ വിജയ കുമാര്‍ എന്ന യുവാവ് ഇരുപത്തിമൂന്നുകാരിയായ ഭാര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് വഴക്ക് രൂക്ഷമാകുകയും ഭാര്യയെ വിജയ കുമാര്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവത്തിനു ശേഷം വിജയ് കുമാര്‍ പോലീസില്‍ കീഴടങ്ങി.

Top