കണ്ണൂരില്‍ ജ്യേഷ്ഠനെ അനുജന്‍ കുത്തി കൊന്നു

കണ്ണൂര്‍: കണ്ണൂര്‍ പടിയൂരില്‍ ജ്യേഷ്ഠനെ അനുജന്‍ കുത്തി കൊന്നു. പാലയോട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്. സഹോദരന്‍ ബിനു മദ്യലഹരിയില്‍ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ് ചികിത്സയില്‍ ഇരിക്കെയാണ് മഹേഷ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ടാണ് മഹേഷിനെ ബിനു കുത്തിയത്. ബിനു പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോള്‍. മറ്റൊരു കൊലക്കേസില്‍ കൂടി പ്രതിയാണ് ഇയാള്‍.

 

Top