യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പൊലീസ്

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ശ്രീകൃഷ്ണപുരം സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെളളിയാഴ്ച രാത്രിയാണ് കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മണ്ണമ്പറ്റയിൽ  ശ്രീകുമാറിന്റെ കൊലപാതകത്തിലാണ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

മണ്ണമ്പറ്റ സ്വദേശി സുഭാഷ്,  തിരുവാഴിയോട് സ്വദേശി രഞ്ജിത്ത്  എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ  ശ്രീകുമാറുമായി കഴിഞ്ഞ ദിവസം ഇവർ  തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.

 

Top