പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

drawned

പാണത്തൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പാണത്തൂരിലെ സി എ റസാഖ് ആശ ദമ്പതികളുടെ മകന്‍ ഷഫീഖ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വൈകിട്ട് ഫുട്‌ബോള്‍ കളി കഴിഞ്ഞ് ഷഫീഖ് പാണത്തൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് ഷഫീഖിനെ പുഴക്കടവിലെ കരിങ്കല്ലിനിടയില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ഫീഖിനെ ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുളിക്കുന്നതിനിടയില്‍ കരിങ്കല്ലില്‍ തട്ടി ചുഴിയില്‍ അകപ്പെട്ടതാണെന്ന് സംശയിക്കുന്നു. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മുഹമ്മദ് ഷാഫിര്‍, സെയ്ഫുദ്ദിന്‍, സാബിറ എന്നിവര്‍ സഹോദരങ്ങളാണ്.

Top