അമിത വേഗത്തിലെത്തിയ ബൈക്ക് കാറിലിടിച്ച് കത്തി; യുവാവ് മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. വെഞ്ഞാറമൂട് ആലിയാട് സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്.

സൈനിക സ്‌കൂളിന് സമീപമാണ് സംഭവം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് കത്തിപ്പോയതായി പൊലീസ് പറയുന്നു.

Top