കൊവിഡ് ബാധിച്ച് മാതാവ് മരിച്ചു; പിന്നാലെ മകന്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു

കെയ്റോ: കൊവിഡ് ബാധിച്ച് മാതാവ് മരിച്ചതിന്റെ ദുഃഖം താങ്ങാനാകാതെ മകന്‍ ട്രെയിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു. ഈജിപ്ത് സ്വദേശിയായ 21കാരനാണ് ആത്മഹത്യ ചെയ്തതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു മാസം മുമ്പാണ് യുവാവിന്റെ മാതാവ് കൊവിഡിന് കീഴടങ്ങിയത്. മാതാവിന്റെ മരണത്തിന് മുമ്പ് യുവാവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളും മരണപ്പെട്ടിരുന്നു. ഈ വിയോഗങ്ങള്‍ ഇദ്ദേഹത്തെകടുത്ത വിഷാദത്തിലാക്കിയിരുന്നു. ആത്മഹത്യയ്ക്ക്മുമ്പ് വൈകാരികമായ ഒരു കുറിപ്പും യുവാവ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

‘എന്നെക്കുറിച്ച് ഇനിയൊരിക്കലും നിങ്ങള്‍ എന്തെങ്കിലും വിവരം അറിഞ്ഞില്ലെങ്കില്‍ എന്നോട് ക്ഷമിക്കുക, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. അമ്മയുടെ മരണം എന്റെ ഹൃദയത്തെ പൂര്‍ണമായും തകര്‍ത്തിരിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു ജീവിച്ചിരുന്നത്. അമ്മയുടെ ഈ പെരുന്നാള്‍ സ്വര്‍ഗത്തിലാണ്’ ആത്മഹത്യയ്ക്ക് മുമ്പ് യുവാവ് ഫേസ്ബുക്കില്‍ കുറിച്ചു.

 

Top