കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജുവിന്റെ മകന്‍ ആകാശാണ് മരിച്ചത്. 20 വയസായിരുന്നു. ഡൽഹിയിൽ നിന്നും 13 ദിവസം മുൻപാണ് ആകാശ് നാട്ടിലെത്തിയത്.

ഇന്ന് രാവിലെയാണ് ആകാശ് ആത്മഹത്യ ചെയ്തത്. ഭക്ഷണവുമായെത്തിയ ബന്ധുക്കളാണ് ആകാശിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ സംസ്ഥാനത്ത് പലയിടത്തും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാനസിക പ്രശ്നങ്ങളും വിഷാദവുമാണ് ഇത്തരം ആത്മഹത്യകൾക്ക് പ്രധാന കാരണം.

നിരീക്ഷണത്തിലുള്ളവർക്കും ചികിത്സയിലുള്ളവർക്കും ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിന് പ്രധാന കോവിഡ് ആശുപത്രികളിൽ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

Top