കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; ആറ് പേര്‍ അറസ്റ്റില്‍

മലപ്പുറം കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷഫീഖ്,അബ്ദുല്‍ മജീദ്, ഷംസുദീന്‍, ഷഫീര്‍, മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്. നവവരന്‍ അസീബിനെ തട്ടികൊണ്ട് പോയതും മര്‍ദിച്ചതും ഭാര്യയുടെ ബന്ധുക്കളാണെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹ മോചനത്തിന് വഴങ്ങാത്തതിനെ തുടര്‍ന്നായിരുന്നു മര്‍ദനം.

അസീബിനെ തട്ടികൊണ്ട് പോയി മര്‍ദിച്ചതായി ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു.

വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഒന്നര മാസം മുമ്പാണ് അബ്ദുള്‍ അസീസ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് അസീബ് വ്യക്തമാക്കിയിരുന്നു.

 

 

Top