പട്നയിൽ മോഷണമാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

ട്ന: പട്നയിൽ കന്നുകാലികളെ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം വളഞ്ഞിട്ട്  തല്ലി. ക്രൂര മര്‍ദ്ദനത്തിരയായ യുവാവ് മരിച്ചു. മുഹമ്മദ് അലംഗിർ എന്ന യുവവാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. അക്രമത്തെ തുടർന്ന് തുടര്‍ന്ന് നാട്ടുകാരാണ് അംഗറിനെ ആശുപത്രിയലെത്തിച്ചത്.

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ്വ ബുധനാഴ്ച ഉച്ചയോടെ മരണപ്പെട്ടു. അലംഗറിനെ അക്രമിച്ച ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട എല്ലാവരെയും   ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Top