ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഇടുക്കി: തൊടുപുഴ- ഏഴല്ലൂര്‍ കരയില്‍ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിലാണ് ഉടുമ്പഞ്ചോലഏഴല്ലൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ മുന്‍വശത്തെ റോഡരുകില്‍ വച്ച് കഞ്ചാവുമായി താഴത്തെ പടവില്‍ മനുജോണ്‍സണ്‍ (25) എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

മനുവിനൊപ്പമുണ്ടായിരുന്ന ഏഴല്ലൂര്‍ കരയില്‍ പെരുമ്പാറയില്‍ വീട്ടില്‍ ഷെമന്റ് പി ജോസഫ് എന്ന യുവാവ് ഓടി രക്ഷപെട്ടു. രക്ഷപെട്ട പ്രതിയെ പിടികൂടുന്നതിനായി എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചു.

കമ്പത്തു നിന്നും കഞ്ചാവെത്തിച്ച് തൊടുപുഴ, പെരുമ്പിള്ളിച്ചിറ ഭാഗങ്ങളിലുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയിലധികമായി എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദിന്റെ നേതൃത്വത്തില്‍ ആണ് പരിശോധന നടന്നത്. എക്‌സൈസ് ഉദ്യോഗസ്ഥരായ എംസിഅനില്‍ , കെ വി പ്രദീപ്, വി ആര്‍ ഷാജി, സാന്റി തോമസ്, ജോസ് പി, മണികണ്ഠന്‍ ആര്‍, നാസര്‍ പി വി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതിയെയും തൊണ്ടി സാധനങ്ങളും തൊടുപുഴ കോടതിയില്‍ ഹാജരാക്കും.

 

Top