ആലപ്പുഴയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

 

ആലപ്പുഴ: ആലപ്പുഴയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. എറണാകുളം തമ്മനം മുല്ലേത്ത് ലിജു (44) ആണ് 138 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. തൈക്കാട്ടുശ്ശേരി മണപ്പുറം ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നുമാണ് പോലീസ് മയക്കുമരുന്ന് കണ്ടെത്തിയത്.

ലിജു യാത്ര ചെയ്ത ചേര്‍ത്തല – അരുക്കുറ്റി റൂട്ടിലെ സ്വകാര്യ ബസ് പരിശോധിക്കവെയാണ് മയക്കുമരുന്നുമായി ഇയാള്‍ പിടിയിലായത്. മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. വിവിധ സ്ഥലങ്ങളില്‍ വില്‍പ്പന നടത്താനായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

Top