കേരളത്തിലേക്ക് മയക്കുമരുന്ന് വിൽപ്പന: യുവാവ് പൊലീസ് പിടിയിൽ

ഹരിപ്പാട്: ആലപ്പുഴയില്‍ മാരക ശേഷിയുള്ള മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. മഹാദേവികാട് വാഗസ്ഥാനത്ത് ശ്രീമന്ദിരം അതുൽദേവിനെയാണ് ജില്ലാ ആന്റിനാർക്കോട്ടിക് വിഭാഗവും തൃക്കുന്നപ്പുഴ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. മെഥിലിൻ ഡയോക്സിമെത്ത് ആംഫിറ്റമിൻ എന്ന മാരക ഇനത്തിൽപ്പെട്ട ലഹരിമരുന്നാണ് ഇയാളിൽ നിന്നും പിടികൂടിയത്.

വലിയകുളങ്ങര ക്ഷേത്രത്തിനു കിഴക്കു ഭാഗത്തുള്ള സർവീസ് സ്റ്റേഷൻ സമീപത്തു സമീപത്ത് വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ അടി വസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന 18 ഗ്രാം തൂക്കം വരുന്ന ലഹരിമരുന്നു കണ്ടെടുക്കുകയായിരുന്നു.

ബംഗളൂരുവില്‍ നിന്നുള്ള ഏജന്റുമാർ മുഖേന ജില്ലയിൽ എത്തിച്ചു ഗ്രാമിന് അയ്യായിരം മുതൽ പതിനായിരം രൂപക്ക് വിലപറഞ്ഞുറപ്പിച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ്.

Top