നിരോധിത ലഹരിമരുന്നായ എംഡിഎംഎ വില്‍പ്പനയ്‌ക്കെത്തിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നിരോധിത ലഹരിമരുന്നായ എംഡിഎംഎ വില്‍പ്പനയ്‌ക്കെത്തിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം പള്ളിക്കല്‍ സ്വദേശി ജുനൈദി(24)യൊണ് എലത്തൂര്‍ പൊലീസ് പിടിച്ചത്. ഇയാളില്‍ നിന്ന് 22.3 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പൊലീസ് പട്രോളിങ്ങിനിടെയാണ് കോരപ്പുഴപ്പാലത്തിന് സമീപത്തായി നിര്‍ത്തിയിട്ട ഓഡി കാര്‍ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കാറില്‍ നിന്ന് ലഹരി മരുന്ന് പിടിച്ചത്. ഇയാള്‍ക്കെതിരെ മുമ്പ് കേസുകളുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. എലത്തൂര്‍ സി.ഐ എ. സായൂജ് കുമാര്‍, എസ്.ഐ ഇ.എം. സനീഷ്, സീനിയര്‍ സി.പി.ഒ സൂരജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Top