സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

cyber crime

മുട്ടം : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്നു 27.5 പവൻ സ്വർണവും 50,000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയെ മുട്ടം പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം പുന്നല ബംഗ്ലദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയിൽ തൻസീറിനെയാണ് പിടികൂടിയത്.

വിവാഹ വാഗ്ദാനം നൽകി രണ്ടു തവണയായി തുടങ്ങനാട് സ്വദേശിനിയായ പതിനെട്ടുകാരിയിൽ നിന്നു സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നു. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ മുട്ടം പൊലീസ് കേസെടുത്തു.

12 പവൻ സ്വർണം കണ്ടെടുത്തു. ബാക്കി സ്വർണം ചാലക്കുടിയിലെ 4 സ്വർണക്കടകളിൽ വിറ്റതായി പൊലീസിനോടു സമ്മതിച്ചു. കൊട്ടാരക്കരയിൽ നിന്നാണു പിടികൂടിയത്. തട്ടിപ്പുനടത്തിയ ശേഷം 2 ആഴ്ചയിലേറെയായി ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. പൊലീസ് കൊട്ടാരക്കരയിലെത്തി പഴയ മൊബൈൽ ലൊക്കേഷൻ വച്ചാണു പിടികൂടിയത്.

Top