ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു

dead-body

ദോഹ ; ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. ഷെഹാനിയയില്‍ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായിരുന്ന കൊയിലാണ്ടി ചെങ്ങോട്ടുകാവ് പുതിയകത്ത് വളപ്പില്‍ മാഷിദ് (29) ആണ് മരിച്ചത്.

മുന്‍ കുവൈത്ത് പ്രവാസി മൊയ്ദുവിന്റെയും സഫിയയുടെയും മകനാണ് മാഷിദ്. ഭാര്യ: ഹാജറ. മകന്‍: അഞ്ചു മാസം പ്രായമുള്ള മുഹമ്മദ് മിഫ്‌സല്‍.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയതായി കെഎംസിസി മയ്യത്തു പരിപാലന കമ്മിറ്റി അറിയിച്ചു

Top