കൊറോണ ക്രൈസിസ് ചാരിറ്റി; 2 ലക്ഷം രൂപ പ്രഖ്യാപിച്ച് തെലുങ്ക് യുവനടന്‍ സുശാന്ത്‌

ചെന്നൈ: കൊറോണ വൈറസ് വ്യാപനം ഓരോ ദിവസവും കൂടിവരുകയാണ്. രോഗത്തെ പ്രതിരോധിക്കാനും ആളുകളെ ചികിത്സിക്കാനുംസഹായ ഹസ്തവുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

തെലുങ്ക് വ്യവസായത്തിലെ ദൈനംദിന കൂലിത്തൊഴിലാളികളെ സഹായിക്കുന്നതിനായി നടന്‍ ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ തെലുങ്ക് ചലച്ചിത്ര വ്യവസായം കൊറോണ ക്രൈസിസ് ചാരിറ്റി എന്നൊരു സമിതി രൂപികരിച്ചിരുന്നു.

നിരവധി താരങ്ങളാണ് ഇതിലേക്ക് സംഭാവനകള്‍ ചെയ്യുന്നത്. ഇപ്പോഴിതാ ജോലി നഷ്ടപ്പെട്ട സിനിമ തൊഴിലാളികള്‍ക്കായി യുവ നായകന്‍ സുശാന്ത് 2 ലക്ഷം രൂപയാണ് ഫണ്ടിലേക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. സുശാന്ത് തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘പരസ്പരം ശ്രദ്ധിക്കേണ്ട സമയമാണിത്. ഈ ചെറിയ പ്രതിസന്ധി മൂലം ദൈനംദിന വേതന സിനി തൊഴിലാളികളുടെ സഹായത്തിനായി കൊറോണ ക്രൈസിസ് ചാരിറ്റി ഫണ്ടിലേക്ക് രണ്ട് ലക്ഷം രൂപയുടെ എളിയ സംഭാവന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ സുശാന്ത് ട്വീറ്റ് ചെയ്തു.

അല്ലു അര്‍ജുന്റെ അടുത്തിടെ പുറത്തിറങ്ങിയ അല വൈകുണ്ഠപുരാമുലോയില്‍ സുശാന്ത് ഒരു പ്രത്യേക വേഷം ചെയ്തിട്ടുണ്ട്‌. ഇപ്പോള്‍ അദ്ദേഹം തന്റെ അടുത്ത റിലീസായ ‘ഇച്ചാറ്റ വഹനമുലു നിലുപരാഡുവിനായി’ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Top