കശ്മീര്‍ വിഷയം: രാഹുലിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി. രാഹുല്‍ കള്ളം പറയുകയാണെന്നും രാജ്യത്തോട് കള്ളം പറഞ്ഞ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ജനങ്ങളോട് മാപ്പ് പറയണമെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. വയനാട്ടില്‍ നിന്നുള്ള സ്വാധീനം ആണോ രാഹുലിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്നും പ്രകാശ് ജാവദേക്കര്‍ ചോദിച്ചു.

കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്നും ബി.ജെ.പി ആരോപിച്ചു. ഇന്ന് രാവിലെയാണ് രാഹുല്‍ ട്വിറ്ററിലൂടെ പാക്കിസ്ഥാനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

‘സര്‍ക്കാരിനോട് എനിക്ക് പലവിഷയങ്ങളിലും എതിര്‍പ്പുണ്ട് എന്നത് ശരിയാണ്. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും അതില്‍ പാക്കിസ്ഥാനടക്കം ആരും ഇടപെടേണ്ടതില്ലെന്നും’രാഹുല്‍ പറഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാക്കിസ്ഥാനാണ് കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതെന്നും രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.

Top