ഡിസ്‌ട്രെസ്ഡ് ജീന്‍സ് ഇട്ടോളൂ..! തുല്യ ലിംഗ നീതിയ്ക്കായി സ്‌ക്കൂളില്‍ പുതിയ നിയമം

dress code

കാലിഫോർണിയ: ഇറുകി പിടിച്ച ലെഗ്ഗിങ്‌സും കീറി പറിഞ്ഞ ജീൻസും ഇട്ടാണോ സ്‌കൂളിൽ പോകുന്നത് എന്ന ചോദ്യം ഇനി ഒരു പഴങ്കഥ മാത്രമായി മാറും. കാരണം കാലിഫോർണിയയിലെ അലമേദ യൂണിഫൈഡ് സ്‌കൂളിൽ ഇനി ഇതിനൊന്നും യാതൊരു വിലക്കും ഉണ്ടാകില്ല. സ്‌കൂളിലോ? എന്താ ഈ പറയുന്നത്‌? ബോധം പോയോ എന്നൊക്കെ പറയാൻ വരട്ടെ, സംഭവം സത്യമാണ്. ഇനി ഇതൊക്കെ ഈ സ്‌കൂളിൽ അനുവദനീയമാണ്. അപ്പോള്‍ പിന്നെ സ്‌കൂളിന് പ്രത്യേകിച്ച് അച്ചടക്കം ഒന്നും ഉണ്ടാവില്ല, എന്നൊക്കെ പറയാൻ വരട്ടെ. ഇതിനു വ്യക്തമായ കാരണവും ഉണ്ട്. വെറുതെ ഇത്തരത്തിൽ ഒരു തീരുമാനം ഒരു വിദ്യാഭ്യാസ സ്ഥാപനം എടുക്കില്ല എന്നത് തീർച്ചയല്ലേ.

വ്യത്യസ്തമായ ഈ നീക്കം സ്വീകരിക്കുന്ന സ്‌കൂൾ, മറ്റുള്ള വിദ്യാലയങ്ങളെ സെക്സിസ്റ്റ് മനോഭാവം ഉള്ള സ്‌കൂളുകൾ എന്നാണ് വിളിക്കുന്നത്. വസ്ത്ര ധാരണത്തിൽ സ്വീകരിക്കുന്ന നിലപാട് ലിംഗ നീതി ഉറപ്പു വരുത്താനാണ് എന്നാണ് ഇവർ വാദിക്കുന്നത്. കുട്ടികളുടെ ആവശ്യ പ്രകാരമാണ് ഇത്തരം ഒരു നിലപാട് സ്വീകരിച്ചത് തന്നെ. മിഡിൽ സ്‌കൂളിലെ കുട്ടികൾ തങ്ങളെ ഇത്തരത്തിൽ വസ്ത്രത്തിന്റെ ഇറക്കവും സ്ട്രാപ്പിന്റെ വീതിയും നോക്കി അളക്കരുത് എന്ന് കുറ്റപ്പെടുത്തി. തുല്യ ലിംഗ നീതി എന്ന് അവകാശപ്പെടുമ്പോഴും ഇത്തരം വൈരുദ്ധ്യങ്ങൾ എങ്ങനെ സ്വീകരിക്കാൻ കഴിയും എന്നതായിരുന്നു കുട്ടികളുടെ ചോദ്യം.

കുട്ടികൾക്ക് ആത്മവിശ്വാസം വളർത്താനും ബോഡി ഷേയ്മിങ് ഒഴിവാക്കാനും ഒക്കെ ഇത് നല്ല മാർഗമാണ് എന്ന് ഈ ആശയത്തെ പിന്താങ്ങുന്നവർ പറയുന്നത്. സ്ത്രീ ശരീരത്തെ കൂടുതൽ സെക്ഷ്വലൈസ് ചെയ്ത കാണുന്ന രീതികൾ ഇല്ലാതാക്കാനും ഇത് സഹായിക്കും എന്നാണ് സ്‌കൂൾ അധികൃതരും പറയുന്നത്. ശീതകാലത്തിന്റെ തുടക്കത്തോടെ ഇത് പ്രാവർത്തികം ആക്കാനാണ് അധികൃതർ നോക്കുന്നത്. കുറച്ചു നാൾ ഇത്തരം ഒരു പരീക്ഷണം നടത്തിയ ശേഷം അതിന്റെ ഫലം നോക്കാനാണ് ഇവരുടെ തീരുമാനം.

Top