സന്ദേശ കൈമാറ്റം അനായാസമാക്കാന്‍ ഫേസ്ബുക്ക് ജിഫ് കാമറ വരുന്നു

facebook

പഭോക്താക്കള്‍ക്ക് സന്ദേശ കൈമാറ്റത്തിന് ഏറ്റവും പുതിയ സവിശേഷതകളുമായി ഫേസ്ബുക്ക് രംഗത്ത്. ഫേസ്ബുക്ക് ജിഫ് കാമറയാണ് ഫേസ്ബുക്കിന്റെ പുതിയ സവിശേഷത.

ജിഫ് ഫോര്‍മാറ്റ് സന്ദേശ കൈമാറ്റം അനായാസമാക്കുമെന്നതാണ് ഫേസ്ബുക്കിന്റെ കാമറയുടെ പ്രധാന പ്രത്യേകത.

പലപ്പോഴും ഇമോജികളേക്കാള്‍ മികച്ചതാണ് ജിഫ്. പരിമിതമായ സമയത്തിനുള്ളില്‍ വ്യത്യസ്തമായ മാര്‍ഗത്തിലൂടെ വലിയൊരു സന്ദേശം കൈമാറാന്‍ ജിഫുകള്‍ക്ക് സാധിക്കുമെന്നതാണ് ഏറ്റവും ആകര്‍ഷകം.

എഴുത്തുകൊണ്ടോ ചിത്രം കൊണ്ടോ സാധ്യമാകാത്ത തരം ആശയപ്രകാശനം ജിഫ് ഫോര്‍മാറ്റിലൂടെ കഴിയും. ഫേസ്ബുക്കിലും വാട്‌സ്ആപിലും നിലവില്‍ ജിഫ് തരംഗമാണ് കാണുന്നത്. ഫേസ്ബുക്ക് കാമറയിലൂടെ നിങ്ങള്‍ക്ക് സ്വന്തം ജിഫ് രൂപപ്പെടുത്താനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്.

ഫേസ്ബുക്കില്‍ കാമറ തുറന്നാല്‍ മുകള്‍ ഭാഗത്തായി പുതിയൊരു ബട്ടന്‍ കാണാം. ഈ ബട്ടനില്‍ അമര്‍ത്തി ജിഫ് സന്ദേശങ്ങള്‍ നിര്‍മിക്കാം. എന്നാല്‍ നിലവില്‍ തിരഞ്ഞെടുത്ത ഐഒഎസ് ഫോണുകളില്‍ മാത്രമാണ് ഈ സവിശേഷത ഉണ്ടാകുകയുള്ളു.

ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ ഈ ഫീച്ചര്‍ ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

Top