ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടില്‍ ഇനി അഭിപ്രായവും പറയാം; പുതിയ ഫീച്ചര്‍ എത്തുന്നു

google

ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുംവിധം ഉപയോക്താക്കള്‍ക്ക് അഭിപ്രായം പറയാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ എത്തുന്നു. ഗൂഗിള്‍ ഉപയോക്താക്കളുടെ പ്രൊഫൈലില്‍ സെര്‍ച്ച് കോണ്‍ട്രിബ്യൂഷന്‍ വിഭാഗത്തിന് കീഴിലായി ഉപയോക്താക്കള്‍ നല്‍കിയ കമന്റുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രത്യേകം പേജും നല്‍കിയിട്ടുണ്ട്.

ഗൂഗിളില്‍ നിങ്ങള്‍ തിരയുന്ന കാര്യങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ ഈ ഫീച്ചറില്‍ സാധിക്കും. ഇത് കൂടാതെ തത്സമയ കായിക മത്സരങ്ങള്‍ പോലുള്ള പ്രത്യേക ഉള്ളടക്കങ്ങള്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഈ ഫീച്ചര്‍ സൗകര്യമൊരുക്കും. വൈകാതെ തന്നെ ഫീച്ചര്‍ നിലവില്‍ വരും.

Top