ഇനി മുതല്‍ കാര്‍ഡുകള്‍ കൈമാറാതെ ഗൂഗിള്‍ പേയിലൂടെ സമ്പര്‍ക്കരഹിത ഇടപാടുകള്‍ നടത്താം

മുംബൈ: ഗൂഗിള്‍ പേയില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളോ വിവരങ്ങളോ കടയുടമയ്ക്ക് കൈമാറാതെ സമ്പര്‍ക്ക രഹിത സംവിധാനത്തിലൂടെ ഇടപാട് നടത്താനുള്ള സൗകര്യമായി. ക്രെഡിറ്റ് – ഡെബിറ്റ് കാര്‍ഡ് ഗൂഗിള്‍ പേ ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഈ സൗകര്യം ലഭ്യമാകും. തുടക്കത്തില്‍ എസ്.ബി.ഐ. കാര്‍ഡ്, ആക്‌സിസ് ബാങ്ക് കാര്‍ഡുടമകള്‍ക്കായിരിക്കും ഈ സേവനം ലഭ്യമാകുക.

കാര്‍ഡ് സേവന കമ്പനിയായ വിസയുമായി ചേര്‍ന്നാണ് നിയര്‍ ഫീല്‍ഡ് കമ്യുണിക്കേഷന്‍ (എന്‍.എഫ്.സി.) സംവിധാനത്തിലൂടെ പുതിയ സേവനം ലഭ്യമാക്കുന്നത്. ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഇതു സഹായിക്കും. കൊടക് ഉള്‍പ്പെടെ കൂടുതല്‍ ബാങ്കുകള്‍ വൈകാതെ ഈ സംവിധാനം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.പി.ഐ. ക്കു പുറമെ കാര്‍ഡ് ഉപയോഗിച്ചും നേരിട്ട് ഇടപാടു നടത്താന്‍ ഗൂഗിള്‍ പേയിലൂടെ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

Top