യഥാര്‍ഥ കര്‍മയോഗിയും ഇന്ത്യയുടെ ഉരുക്കുമനുഷ്യനുമാണ് അമിത്ഷാ: മുകേഷ് അംബാനി

ഗാന്ധിനഗര്‍: അമിത്ഷായെ പുകഴ്ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. യഥാര്‍ഥ കര്‍മയോഗിയും ഇന്ത്യയുടെ ഉരുക്കുമനുഷ്യനുമാണ് അമിത്ഷായെന്ന് ഗാന്ധിനഗറില്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെ അംബാനി പറഞ്ഞു.

‘അമിത് ഭായി നിങ്ങളൊരു യഥാര്‍ഥ കര്‍മയോഗിയും ഇന്ത്യയുടെ ഉരുക്കുമനുഷ്യനുമാണ്. ഗുജറാത്തിനും ഇന്ത്യക്കും നിങ്ങളെ പോലൊരു നേതാവിനെ ലഭിച്ചത് അനുഗ്രമാണ്’ അദ്ദേഹം പറഞ്ഞു.

Top