നിങ്ങള്‍ മാതൃകയാണ്; ആരോഗ്യ മന്ത്രിയെ പ്രശംസിച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി

തിരുവനന്തപുരം: പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് എങ്ങനെയാണ് കോവിഡിനെ നിയന്ത്രിക്കാനാവുമെന്ന് കേരളത്തിന്റെ ആരോഗ്യമന്ത്രിയായ നിങ്ങള്‍ മാതൃക കാണിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ അഭിനന്ദിച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ.

ലോകമാകെ ഭീതി വിതയ്ക്കുന്ന കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം മാതൃകയാണെന്നും ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരും വളണ്ടിയര്‍മാരും അടങ്ങുന്നവരില്‍ കൊവിഡ് പരിശോധനകള്‍ തുടര്‍ച്ചയായി നടത്തിയത് ലോകത്തിന് തന്നെ മാതൃകയാക്കാമെന്നും റനില്‍ വിക്രമസിംഗെ ആരോഗ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. കൊവിഡിനെതിരായ പ്രതിരോധത്തില്‍ മേഖലയിലെ തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് കേരളത്തിന്റേതെന്നും കത്തിലുണ്ട്.

Top