യോഷിഹിതെ സുഗ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും

ജപ്പാൻ : മുഖ്യ ക്യാബിനറ്റ് സെക്രട്ടറി യോഷിഹിതെ സുഗ ജപ്പാന്‍റെ പുതിയ പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തിങ്കളാഴ്ച സുഗോയെ പാര്‍ട്ടിത്തലവനായി തിരഞ്ഞെടുത്തു. ബുധനാഴ്ചത്തെ പാര്‍ലമെന്‍ററി വോട്ടെടുപ്പിലും ഭൂരിപക്ഷം നേടി സുഗ പ്രധാനമന്ത്രിയാകുമെന്നാണ് കണക്കാക്കുന്നത്.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ ഷിന്‍സോ ആബെ രാജി വെച്ചതിനാലാണ് എല്‍ഡിപി പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. 534-ല്‍ 377 വോട്ടുകള്‍ നേടിയാണ് യോഷിഹിതെ സുഗ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിരോധമന്ത്രി ഷിഗേരു ഇഷിബ മുൻ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​ഫ്യൂ​മി​യോ​ ​കി​ഷി​ദ​ എന്നിവരെയാണ് സുഗ പരാജയപ്പെടുത്തിയത്.

 

ആബെയുടെ ജനക്ഷേമപരമായ ഭരണനയങ്ങള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നതായി സുഗെ പറഞ്ഞു. സുഗയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ജപ്പാന് കഴിയുമെന്ന് ആബെയും പ്രതീക്ഷ പങ്കുവെച്ചു.

Top