യോനോ മെർചന്റ് ആപ്പ്: പുതിയ നീക്കവുമായി എസ്ബിഐ പേമെന്റ്സ്

മുംബൈ: എസ്ബിഐ പേമെന്റ്സ് രാജ്യത്തെ വ്യാപാരികൾക്കായി യോനോ മെർച്ചന്റ് ആപ്പ് എന്ന പുതിയ സംവിധാനം ഒരുക്കുന്നു. കുറഞ്ഞ നിരക്കിലുള്ള ഡിജിറ്റൽ പേമെന്റ്സിനുള്ള അടിസ്ഥാന സൗകര്യമാണ് എസ്ബിഐ യുടെ സബ്സിഡറി സ്ഥാപനം ഒരുക്കുന്നത്.

മൊബൈൽ വഴിയുള്ള ഡിജിറ്റൽ പേമെന്റ്സാണ് ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വർഷം കൊണ്ട് 20 ദശലക്ഷം വ്യാപാരികളെ യോനോ മെർചന്റ് ആപ്പിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം.

മൂന്ന് വർഷം മുൻപാണ് യോനോ പ്ലാറ്റ്ഫോം ബാങ്ക് ആരംഭിച്ചത്. നിലവിൽ 35.8 ദശലക്ഷം രജിസ്റ്റേർഡ് ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.

Top