യോഗിക്ക് വീണ്ടും തിരിച്ചടി; സ്വന്തം പാളയത്തിലെ മന്ത്രിയുടെ മരുമകന്‍ സമാജ് വാദിയിലേക്ക്

yogi

ലക്‌നൗ: ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്കു പിന്നാലെ യോഗി ആദിത്യനാഥിനു വീണ്ടും തിരിച്ചടി. യോഗിയുടെ മന്ത്രിസഭയിലെ അംഗത്തിന്റെ മരുമകന്‍ ബിജെപി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതാണ് തിരിച്ചടിയായത്.

മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മരുമകന്‍ നവാല്‍ കിഷോറാണ് എസ്പിയില്‍ ചേര്‍ന്നത്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയും അസം ഖാന്റെയും സാന്നിധ്യത്തിലായിരുന്നു നവാല്‍ കിഷോര്‍ എസ്പിയുടെ ഭാഗമായത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയില്‍നിന്നും ബിജെപി പാളയത്തില്‍ എത്തിയ നേതാവാണ് സ്വാമി പ്രസാദ് മൗര്യ. ബിഎസ്പിയിലെ ഒബിസി വിഭാഗം നേതാവായിരുന്നു മൗര്യ. യോഗി മന്ത്രിസഭയില്‍ തൊഴില്‍വകുപ്പ് മന്ത്രിയാണ് മൗര്യ ഇപ്പോള്‍.

അടുത്തിടെ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരക്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂല്‍പുരിലും ബിജെപി പരാജയപ്പെട്ടു. സമാജ്വാദി പാര്‍ട്ടിയാണ് രണ്ടു മണ്ഡലത്തിലും ബിജെപിയെ തറപറ്റിച്ചത്.

Top