യോഗിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു, പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റി

ലഖ്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യാനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. യോഗിയുടെ അക്കൗണ്ടിലെ പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റി പകരം ഒരു കാര്‍ട്ടൂണ്‍ ചിത്രം ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിയാണ് യോഗിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പിടിഐ യാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് യോഗിയുടെ അക്കൗണ്ട് താല്‍ക്കാലികമായി സസ്പെന്റ് ചെയ്തു.

ഹാക്ക് ചെയ്യപ്പെട്ട യോഗിയുടെ അക്കൗണ്ടില്‍ നിന്നും അരമണിക്കൂറിനുള്ളില്‍ നാനൂറ് മുതല്‍ അഞ്ഞൂറ് വരെ ട്വീറ്റുകളാണ് ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തത്. അതേസമയം യുപി മുഖ്യമന്ത്രിയുടെ അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യോഗിയുടെ ട്വിറ്റര്‍ അക്കൗണ്ട് പെട്ടെന്ന് തന്നെ പുനഃസ്ഥാപിക്കാനാകുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഹാക്ക് ചെയ്യപ്പെട്ട യോഗിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നാല്പ്പത് ലക്ഷം ഫോളോവേഴ്സാണുള്ളത്. ഹാക്ക് ചെയ്യപ്പെട്ട യോഗിയുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പല വെബ്സൈറ്റുകളിലും കാണപ്പെട്ടു. പ്രൊഫൈല്‍ പിക്ച്ചര്‍ നീക്കം ചെയ്ത് ഒരു കാര്‍ട്ടൂണ്‍ ചിത്രമാണ് ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ പലതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

Top