ഉത്തര്‍പ്രദേശിനെ യോഗി ‘ എക്‌സ്പ്രസ് പ്രദേശ്’ ആക്കി മാറ്റി; പ്രധാനമന്ത്രി

വാരണാസി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഭരണത്തിന്‍ കീഴില്‍ ‘എക്സ്പ്രസ് പ്രദേശ്’ ആയി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരാണസി- പ്രയാഗ് രാജ് ആറുവരി ദേശീയപാത ജനങ്ങള്‍ക്ക് തുറന്നു കൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് തുറന്നുകൊടുത്ത റോഡ് പ്രയാഗ് രാജിലെയും കാശിയിലെയും ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കാശി -പ്രയാഗ് രാജ് യാത്ര ചെയ്യുന്നവര്‍ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. റോഡിന്റെ വീതി കൂട്ടുന്നത് പ്രശ്നം അവസാനിപ്പിക്കുക മാത്രമല്ല അത് കുഭമേളയുടെ സമയത്ത് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘2017-ല്‍ ഉത്തര്‍പ്രദേശിലെ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതി എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ യോഗിജി മുഖ്യമന്ത്രിയായ ശേഷം അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗത വര്‍ധിച്ചു. ഇന്ന് യുപി അറിയിപ്പെടുന്നത് എക്സ്പ്രസ് പ്രദേശ് എന്നാണ്.’ പ്രധാനമന്ത്രി പറഞ്ഞു.

Top