പ്രധാനമന്ത്രിക്കും നേതാക്കള്‍ക്കും ജനങ്ങള്‍ക്കും നന്ദി പറഞ്ഞ് യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് ജനങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നേതാക്കള്‍ക്കും ജനങ്ങള്‍ക്കും യോഗി ആദിത്യനാഥ് നന്ദി പറഞ്ഞു. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞായിരുന്നു യോഗി ജനങ്ങളെ അഭിസംബോധന ചെയ്തത്.

ബിജെപി മുന്നോട്ട് വച്ച ആശയങ്ങള്‍ ജനം സ്വീകരിച്ചു. അണികളുടെ പ്രയത്‌നമാണ് തുടര്‍ഭരണം സാധ്യമാക്കിയത്. ഉത്തര്‍പ്രദേശിനെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനം ആക്കുമെന്നും യോഗി പറഞ്ഞു. ഒരുലക്ഷത്തില്‍പ്പരം വോട്ടിനാണ് ഗൊരഖ്പൂരില്‍ യോഗി ആദിത്യനാഥിന്റെ മിന്നും വിജയം.

Top