‘പുതിയ ഇന്ത്യ നിര്‍മിക്കാന്‍ പ്രതിജ്ഞാബദ്ധം’, മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് യോഗി

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ‘പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന’ അടിക്കുറിപ്പോടെയാണ് യോഗി ആദിത്യനാഥ് ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്.

ആദിത്യനാഥിന്റെ തോളില്‍ കൈയിട്ട് സംസാരിക്കുന്ന നരേന്ദ്രമോദിയെ ആണ് ചിത്രത്തില്‍ കാണാവുന്നത്. എന്നാല്‍ എന്തിനെക്കുറിച്ചായിരുന്നു ചര്‍ച്ച എന്ന് വ്യക്തമാക്കിയിട്ടില്ല. ഒരു ഹിന്ദി കവിതാശകലത്തിനൊപ്പമായിരുന്നു ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ഞങ്ങള്‍ ഒരു പ്രതിജ്ഞയുമായി യാത്ര ആരംഭിച്ചിരിക്കുന്നു, മനസും ശരീരവും പൂര്‍ണമായി സമര്‍പ്പിച്ച്, വാനിനും മേല്‍ ഉയരുന്ന ഒരു പുതിയ സൂര്യോദയത്തിനായി.; ഒരു നവ ഇന്ത്യക്കായി’ എന്നായിരുന്നു ആ കുറിപ്പ്.

ഉത്തര്‍പ്രദേശ് രാജ്ഭവനില്‍ നിന്ന് ഞായര്‍ രാവിലെയാണ് ഇരുവരുമൊത്തുള്ള ചിത്രം പകര്‍ത്തിയത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശത്തിനായാണ് മോദി ഉത്തര്‍പ്രദേശില്‍ എത്തിയത്. രാജ്ഭവനില്‍ താമസിക്കുന്ന മോദി ഇന്ന് രാവിലെ യോഗി ആദിത്യനാഥിനെ കാണാന്‍ എത്തിയിരുന്നു.

Top