യുപിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് യോഗി, ഉണ്ടെന്ന് കേന്ദ്രമന്ത്രി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ക്കും മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ക്ഷാമമുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി കത്തയച്ചു.

സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമമില്ലെന്നും വ്യാജപ്രചാരണം നടത്തുന്നവരെ ജയിലില്‍ അടയ്ക്കുമെന്നും യോഗി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നുകളുടെയും മറ്റ് സംവിധാനങ്ങളുടെയും പൂഴ്ത്തിവെയ്പ്പ് ആരോപിച്ച് കേന്ദ്രമന്ത്രി കത്തയച്ചത്. തന്റെ മണ്ഡലമായ ബറേലിയിലെ സാഹചര്യമാണ് കേന്ദ്രമന്ത്രി സന്തോഷ് ഗ്യാഗ്വര്‍ കത്തില്‍ സൂചിപ്പിച്ചത്.

ബറേലിയിലെ ആശുപത്രികളില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ചില പ്രവര്‍ത്തന രീതികളെയും പരാമര്‍ശിച്ചു. ജനങ്ങളുടെ പരാതികളാണ് കത്തില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

 

Top