യുപിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് യോഗി

ലഖ്‌നോ: യുപിയിലെ സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സര്‍ക്കാര്‍ ഓക്‌സിജന്‍ ഓഡിറ്റ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്നും ഇതൊരു പകര്‍ച്ചപനിയായി കരുതുന്നത് വളരെ വലിയ തെറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സംസ്ഥാനത്ത് സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമമില്ല. കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് ക്ഷാമത്തിന് കാരണം. അവ നിയന്ത്രിക്കണം. ഐ.ഐ.ടി കാണ്‍പുര്‍, ഐ.ഐ.എം ലഖ്‌നോ, ഐ.ഐ.ടി ബി.എച്ച്.യു എന്നിവയുമായി സഹകരിച്ച് ഓഡിറ്റ് നടത്തും. അതിന്റെ അടിസ്ഥാനത്തിലാകും ഓക്‌സിജന്‍ വിതരണം’ -യോഗി പറഞ്ഞു.

കോവിഡ് ബാധിച്ച എല്ലാ രോഗികള്‍ക്കും ഓക്‌സിജന്‍ ആവശ്യമില്ല. ഇതിനെക്കുറിച്ച് എല്ലാവരിലേക്കും അറിവെത്തിക്കാന്‍ മാധ്യമങ്ങള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Top