സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളോട് ക്ഷമിക്കില്ലെന്ന് യോഗി

ലഖ്‌നൗ: യുപി സര്‍ക്കാരിന്റെ പ്രതിഛായ തിരിച്ചുപിടിക്കാന്‍ നീക്കങ്ങളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളോട് ഒട്ടും ക്ഷമിക്കില്ലെന്നാണ് യോഗി അവകാശപ്പെടുന്നത്.

”സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങളോട് ക്ഷമിക്കില്ലെന്നതാണ് യുപി സര്‍ക്കാരിന്റെ നയം. സര്‍ക്കാര്‍ തുടര്‍ച്ചയായി നടപടിയെടുക്കുന്നതിനാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുളള കുറ്റകൃത്യങ്ങളില്‍ കുറവുവന്നിട്ടുണ്ട്.” – മുഖ്യമന്ത്രി പറഞ്ഞു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ മുമ്പിലാണ് ഉത്തര്‍പ്രദേശ്. സ്ത്രീകള്‍ ആക്രമിക്കപ്പെട്ട 59853 കേസുകളാണ് 2019ല്‍ ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തത്. 2018ല്‍ ഇത് 59445 ആയിരുന്നു. ഒക്ടോബര്‍ 17ന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കാന്‍ പ്രത്യേക ക്യാംപയിന്‍ ആരംഭിക്കാന്‍ ബുധനാഴ്ച മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Top