ഡോ.കഫീൽ ഖാനെ വിട്ടയച്ചതിൽ സുപ്രീംകോടതിയെ സമീപിച്ച് യോഗി സര്‍ക്കാര്‍

yogi kafeel

ലഖ്നൗ: ഡോ.കഫീൽ ഖാനെ വെറുതെ വിട്ടയച്ച അലഹാബാദ് ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് യോഗി സര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗി ച്ചെന്നാരോപണത്തിൽ ദേശ സുരക്ഷാ നിയമ പ്രകാരമാണ് കഫീല്‍ ഖാനെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിൽ ഡോ.കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് അലഹബാദ് ഹൈകോടതി ഉത്തരവിട്ടിരുന്നു.

‘അദ്ദേഹത്തിനെതിരേ ചുമത്തിയ കുറ്റങ്ങളില്‍ തെളിവില്ല, പ്രസംഗത്തിൽ ദേശവിരുദ്ധതയില്ല. തടവിലാക്കിയത് നിയമവിരുദ്ധമാണ്. അദ്ദേഹത്തിനെതിരെ ആ​രോ​പി​ച്ച കു​റ്റ​ങ്ങ​ള്‍ നി​ല​നി​ല്‍ക്കാ​ത്ത​തും കേ​സു​ക​ള്‍ അ​നാ​വ​ശ്യ​വു​മാ​ണ്’ -വിധിയിൽ ഹൈകോടതി അഭിപ്രായപ്പെട്ടിരുന്നു.എന്നാൽ പലതവണ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണ് കഫീൽഖാനെന്നും ഇതിന്‍റെ തുടർച്ചയായി അച്ചടക്കനടപടിയും ആരോഗ്യസേവനരംഗത്ത്‌ നിന്ന് പുറത്താക്കപ്പെടുകയും അടക്കമുള്ള നടപടികള്‍ നേരിട്ടിട്ടുണ്ടെന്നും യു.പി സർക്കാർ ഹര്‍ജിയില്‍ പറയുന്നു.

Top