യോഗി ആദിത്യനാഥിന്റെ വൈറസ് പരാമര്‍ശം; ലീഗ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

yogi-new

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വൈറസ് പരാമര്‍ശത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളിംലീഗ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. യോഗിയുടെ ആരോപണം വോട്ടര്‍മാരെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് പരാതിയില്‍ പറയുന്നു.

യോഗിക്കും ഈ വിവരങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച അകാലിദള്‍ എം.എല്‍.എ എം.എസ്.സിര്‍സ അടക്കമുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ദേശീയ സെക്രട്ടറി ഖൊറം ഉമര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

Top