yogi adityanath

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തു. ബിജെപി നിയമസഭാ കക്ഷി യോഗമാണ് അപ്രതീക്ഷിത നീക്കത്തിലൂടെ തീവ്ര ഹിന്ദു നിലപാട് സ്വീകരിക്കുന്ന 44കാരനായ യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

നാളെയാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ജ ചെയ്ത് അധികാരമേല്‍ക്കുക. ലക്‌നൗ കാന്‍ഷിറാം സ്മൃതിഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

നിയുക്ത മുഖ്യമന്ത്രി ആദിത്യനാഥിനൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്‌ക്കെത്തും.

തിരഞ്ഞെടുപ്പു വിജയം മുതല്‍ അവസാന നിമിഷം വരെ തുടര്‍ന്നുവന്ന അനിശ്ചിതത്വങ്ങള്‍ക്കും, ഒരു ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും ഒടുവിലാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തില്‍ സമവായത്തിലെത്തിയത്. വൈകിട്ടു ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തില്‍ യോഗി ആദിത്യനാഥിനെ ഔദ്യോഗികമായി നിയമസഭാകക്ഷി നേതാവായും തിരഞ്ഞെടുത്തു. ഖോരക്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് തീവ്ര ഹിന്ദുത്വ നിലപാടുകാരനായ ആദിത്യനാഥ്.

ഉത്തര്‍പ്രദേശില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാവുമെന്നും സൂചനകളുണ്ട്. കേന്ദ്ര ടൂറിസം സഹമന്ത്രിയും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമായ മഹേഷ് ശര്‍മ, യു.പിയിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ മുഖമായ കേശവ് പ്രസാദ് മൗര്യ എന്നിവര്‍ ഉപമുഖ്യമന്ത്രിമാര്‍ ആയേക്കുമെന്നാണ് സൂചനകള്‍.

Top