‘തലമുറകളുടെ പോരാട്ടവും നിശ്ചയദാര്‍ഢ്യവുമാണ് വിഗ്രഹ പ്രതിഷ്ഠയോടെ പൂര്‍ത്തിയാക്കപ്പെടുന്നത്’; യോഗി

അയോധ്യ: അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹത്തരമായ ഈ ചടങ്ങിലൂടെ രാജ്യം രാമമയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.വിശ്വാസത്തിന്റേയും ഭക്തിയുടേയും മഹാസാഗരത്തില്‍ മുങ്ങിക്കൊണ്ട് ഈ രാജ്യം മുഴുവന്‍ രാമമയമായി മാറിക്കൊണ്ടിരിക്കുകയാണ്. തലമുറകളുടെ പോരാട്ടവും നിശ്ചയദാര്‍ഢ്യവുമാണ് വിഗ്രഹ പ്രതിഷ്ഠയോടെ പൂര്‍ത്തിയാക്കപ്പെടുന്നത്. ഈ അവസരത്തില്‍ തന്റെ മുന്‍ഗാമികള്‍ക്കും ആദരമര്‍പ്പിക്കുകയാണെന്നും യോഗി ട്വിറ്ററില്‍ കുറിക്കുന്നു.

” അതിശയകരമായ, മറക്കാനാകാത്ത അത്ഭുതരകരമായ നിമിഷമാണ് വന്നു ചേര്‍ന്നു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ഭഗവാന്‍ ശ്രീരാമന്റെ ജന്മഭൂമിയായ അയോദ്ധ്യയില്‍ രാംലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയാകാന്‍ പോവുകയാണ്. കോടിക്കണക്കിന് വരുന്ന രാമഭക്തരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സഫലമാകാന്‍ പോകുന്നത്.വിശ്വാസത്തിന്റേയും ഭക്തിയുടേയും മഹാസാഗരത്തില്‍ മുങ്ങിക്കൊണ്ട് ഈ രാജ്യം മുഴുവന്‍ രാമമയമായി മാറിക്കൊണ്ടിരിക്കുകയാണ്. തലമുറകളുടെ പോരാട്ടവും നിശ്ചയദാര്‍ഢ്യവുമാണ് വിഗ്രഹ പ്രതിഷ്ഠയോടെ പൂര്‍ത്തിയാക്കപ്പെടുന്നത്. ഈ അവസരത്തില്‍ തന്റെ മുന്‍ഗാമികളായ മഹന്ത് അവൈദ്യനാഥ്, മഹന്ത് ദിഗ്വിജയ്നാഥിനും ആദരമര്‍പ്പിക്കുകയാണെന്നും” യോഗി ആദിത്യനാഥ് സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചു.

Top