യുപിയില്‍ എൻ.ആർ.സി നടപ്പാക്കിയാൽ ആദിത്യനാഥിന് സംസ്ഥാനം വിടേണ്ടി വരുമെന്ന് അഖിലേഷ്

akhilesh Yadav

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ദേശീയ പൗരത്വ പട്ടിക പുറത്തിറക്കുകയാണങ്കില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സംസ്ഥാനം വിടേണ്ടി വരുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

ജനങ്ങളെ ഭയപ്പെടുത്താന്‍ വേണ്ടിയുള്ള ഉപകരണം മാത്രമാണ് എന്‍.ആര്‍.സി. നേരത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്നതായിരുന്നു രീതി. ഇന്നത് ഭയപ്പെടുത്തി ഭരിക്കുന്നതായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കശ്മീരില്‍ സ്ഥിതി സാധാരണ ഗതിയിലാണെന്ന് പറയുന്ന സര്‍ക്കാര്‍ പക്ഷേ, എന്തിനാണ് അവിടെ ഇത്രയധികം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും അഖിലേഷ് ചോദിച്ചു.

Top