കലാപരഹിത യുപി സൃഷ്ടിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് യോഗി ആദിത്യനാഥ്

 

ഉത്തര്‍പ്രദേശ്: ജനങ്ങള്‍ ബിജെപിക്ക് തന്നെ വോട്ട് ചെയ്യണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു വോട്ട് കൊണ്ട് സംസ്ഥാനത്തെ കുറ്റരഹിതവും ഭയരഹിതവും കലാപ മുക്തവുമാക്കും. എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും, വോട്ട് ചെയ്ത ശേഷം ജോലിക്ക് പോയാല്‍ മതിയെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

”സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. നിങ്ങള്‍ വോട്ട് ചെയ്തില്ലെങ്കില്‍ പോളിംഗ് അപൂര്‍ണ്ണമായിരിക്കും. നിങ്ങളുടെ ഒരു വോട്ട് കുറ്റകൃത്യ രഹിത, ഭയരഹിത, കലാപ രഹിത ഉത്തര്‍പ്രദേശ് എന്ന ബിജെപിയുടെ ആശയത്തെ ശക്തിപ്പെടുത്തും. അതുകൊണ്ട് ആദ്യം വോട്ട് ചെയ്യുക, പിന്നീട് ജോലി ചെയ്യുക” മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ഉത്തര്‍ പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കര്‍ഷക പ്രതിഷേധത്തിന്റെ കേന്ദ്രമായ സംസ്ഥാനത്തിന്റെ നിര്‍ണായകമായ പടിഞ്ഞാറന്‍ മേഖലയിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്.

 

 

Top