യോഗി ആദിത്യനാഥ് മുംബൈയിലേക്ക്, ബോളിവുഡ് താരങ്ങളുമായി കൂടി കാഴ്ചക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ

മുംബൈ : മുംബൈ സന്ദർശനത്തിനൊരുങ്ങി യോഗി ആദിത്യ നാഥ്. നാളെ മുംബൈ സന്ദർശനത്തിനെത്തുന്നയോഗി ആദിത്യനാഥുമായി ഒട്ടേറെ ബോളിവുഡ് താരങ്ങൾ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകൾ. നടൻ അക്ഷയ് കുമാർ യോഗിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ എന്ത് വിഷയത്തിലാണ് കൂടിക്കാഴ്ച എന്ന കാര്യം വ്യക്തമല്ല. മെയ്ക് ഇൻ ഉത്തർപ്രദേശ് ക്യാംപെയിനിന്റെ ഭാഗമായി മുംബൈയിൽ എത്തുന്ന യോഗി ഒട്ടേറെ വ്യവസായ പ്രമുഖരുമായി ചർച്ച നടത്തുന്നുണ്ട്.

ഇതിനൊപ്പം ബോളിവുഡ് താരങ്ങൾ കൂടി എത്തുന്നതോടെ വരാനിരിക്കുന്ന ഫിലിം സിറ്റി സംബന്ധിച്ച ചർച്ചകളും സജീവമാണ്.രാജ്യത്തെ ഏറ്റവും വലുതും മനോഹരവുമായ ചലച്ചിത്ര നഗരം ഗൗതം ബുദ്ധനഗറില്‍ സ്ഥാപിക്കുമെന്നാണ് യോഗിയുടെ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ടായിരിക്കും അദ്ദേഹം ബോളിവുഡ് താരങ്ങളെ കാണുന്നത് എന്നാണ് റിപ്പോർട്ടുകൾ

Top