കേരളത്തില്‍ ലൗ ജിഹാദ് വിരുദ്ധ നിയമമില്ലെന്ന് യോഗി ആദിത്യനാഥ്

ആലപ്പുഴ: കേരളത്തില്‍ ലൗ ജിഹാദ് വിരുദ്ധ നിയമമില്ലെന്നും യുപിയില്‍ സര്‍ക്കാര്‍ അത് നടപ്പിലാക്കിയെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിവര്‍ക്ക് വളരാന്‍ പിണറായി സര്‍ക്കാര്‍ അവസരം ഒരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫിനും വികസനം അല്ല മുഖ്യം. ഇരു മുന്നണികള്‍ക്കും ഭിന്നിപ്പ്, കൊള്ള എന്നിവയിലാണ് ശ്രദ്ധ നല്‍കുന്നത്. സ്വജന പക്ഷപാതമുയര്‍ത്തിയുള്ള ഭരണത്തില്‍ സ്വന്തം ആളുകള്‍ക്ക് മാത്രമാണ് ഗുണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഷ്ടക്കാര്‍ക്ക് തൊഴില്‍ നല്‍കുകയാണ്. പാര്‍ട്ടി ആഭിമുഖ്യം നോക്കി ആണ് തൊഴില്‍ നല്‍കുന്നത്. കേരളത്തില്‍ പാവപ്പെട്ട ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ കടത്തില്‍ ഉള്‍പ്പെട്ടത് ഏറെ ലജ്ജാകരമാണ്. സര്‍ക്കാര്‍ കര്‍ഷകരെയും മത്സ്യ തൊഴിലാളികളെയും പറ്റിച്ചെന്നും യോഗി ആരോപിച്ചു.

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രം മികച്ച പ്രവര്‍ത്തനം നടത്തി. പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായം എത്തിച്ചു. ആത്മാ നിര്‍ഭര്‍ ഭാരത് പോലെ നിരവധി പദ്ധതികള്‍ അതിന് ഉദാഹരണമാണ്. കശ്മീരില്‍ ഭീകര വാദം അവസാനിപ്പിച്ചതും വികസനം കൊണ്ടുവന്നതും മോദി സര്‍ക്കാരാണ്. കോണ്‍ഗ്രസ് ഒന്നും ചെയ്യാതിരുന്ന രാമ ക്ഷേത്രം ബിജെപി മോദിയുടെ നേതൃത്വത്തില്‍ സാക്ഷാല്‍ക്കരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top