ഉത്തര്‍ പ്രദേശില്‍ ഘടകകക്ഷി മന്ത്രി ഒ.പി. രാജ്ബറിനെ പിരിച്ചുവിട്ട് യോഗി ആദിത്യനാഥ്

ലക്‌നോ : ഉത്തര്‍ പ്രദേശില്‍ ഘടകകക്ഷി മന്ത്രിയെ പിരിച്ചുവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എസ്പി-ബിഎസ്പി സഖ്യത്തെ അനുകൂലിച്ചതിന് ഓംപ്രകാശ് രാജ്ബറിനെ പുറത്താക്കാന്‍ യോഗി ആദിത്യനാഥ് ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു.
യോഗിയുടെ ശുപാര്‍ശ ഗവര്‍ണര്‍ രാം നായിക് അംഗീകരിച്ചതോടെയാണ് രാജ്ബറിന് മന്ത്രിസഭയില്‍നിന്ന് പുറത്തേക്ക് വഴി തെളിഞ്ഞത്.

2017 മുതല്‍ തന്നെ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായിരുന്നു ഒപി രാജ്ഭര്‍. ഒരു വര്‍ഷത്തോളം മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു രാജ്ഭര്‍. സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അംഗമാണ് രാജ്ഭര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്ബറുടെ ഭാരതീയ സമാജ് പാര്‍ട്ടി യുപിയിലെ 39 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.

എന്നാല്‍ രാജ്ഭര്‍ നേരത്തെ തന്നെ രാജിക്കത്ത് കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Top