വീണ്ടും മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

ലക്‌നൗ: വീണ്ടും മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഭജന കാലത്ത് ഇന്ത്യയില്‍ തുടരുക വഴി രാജ്യത്തിന് ഉപകാരം ഒന്നുമല്ല മുസ്ലീങ്ങള്‍ ചെയ്തതെന്നാണ് യോഗി പറഞ്ഞത്. പാകിസ്ഥാന്റെ രൂപീകരണത്തിന് കാരണമായ വിഭജനത്തെ എതിര്‍ക്കുകയായിരുന്നു അവര്‍ ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് തുടരുമ്പോഴാണ് വീണ്ടും വിവാദ പ്രസ്താവനയുമായി യോഗി രംഗത്ത് വന്നിരിക്കുന്നത്.

അതേസമയം സാമുദായിക വിഭജനത്തിന് കാരണമാകുന്ന പ്രസ്താവനകള്‍ തുടരുന്ന യോഗി ആദിത്യനാഥിനെ ഡല്‍ഹിയില്‍ പ്രചാരണം നടത്തുന്നതില്‍ നിന്ന് വിലക്കണമെന്ന് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

നേരത്തെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ തീവ്രവാദിയോട് യോഗി ഉപമിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രതിഷേധങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ആം ആദ്മി ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top