‘യോഗിയ്ക്ക് അറിവില്ലായ്മ’; വൈറസ് പരാമര്‍ശത്തിനെതിരെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുസ്ലീംലീഗ് വൈറസാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യോഗിയ്ക്ക്‌ അറിവില്ലായ്മയാണെന്നും എന്‍ഡിഎയിലും പച്ചക്കൊടി ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യോഗിയുടെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ലീഗ് നേതാവ് കെ.പി.എ.മജീദും അറിയിച്ചിട്ടുണ്ട്.

മുസ്ലീംലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധ ഏറ്റിട്ടുണ്ടെന്നും കോണ്‍ഗ്രസ് വിജയിച്ചാല്‍ ഈ വൈറസ് രാജ്യത്താകെ പടരുമെന്നുമായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയതാണെന്നും അവിടെ മുസ്ലീംലീഗാണ് രാഹുലിന് പിന്തുണ നല്‍കുന്നതെന്നും യോഗി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷേറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് യോഗി ആദിത്യനാഥ് ഈ പരാമര്‍ശം നടത്തിയത്.

Top