Yogi Adityanath to organise mass weddings for women from minority communist

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ന്യൂനപക്ഷ സമുദായങ്ങളിലെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടത്താനൊരുങ്ങുന്നു.

ഉത്തര്‍പ്രദേശിലെ ജനസംഖ്യയുടെ 20 ശതമാനവും മുസ്ലിംങ്ങളാണ്. അതുകൊണ്ടുതന്നെ പദ്ധതിയുടെ ഗുണം ലഭിക്കുന്നവരില്‍ ഭൂരിപക്ഷവും മുസ്ലിം സമുദായ അംഗങ്ങളായിരിക്കും. മുസ്ലിംകളെ കൂടാതെ സിഖ്, ക്രിസ്ത്യന്‍ സമുദായ അംഗങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള പാവപ്പെട്ട പെണ്‍കുട്ടികളുടെ സമൂഹവിവാഹത്തിന് തീരുമാനമായിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതികളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ന്യൂനപക്ഷകാര്യ മന്ത്രി മൊഹ്‌സിന്‍ റാസ പറഞ്ഞു.

ഓരോ പെണ്‍കുട്ടിക്കും 20,000 രൂപ വീതം നല്‍കുന്നതിന് പുറമേ സമൂഹവിവാഹത്തിന്റെ ചിലവുകളും സര്‍ക്കാര്‍ വഹിക്കുമെന്നും മൊഹ്‌സിന്‍ റാസ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പദ്ധതി മുന്നോട്ടുവെച്ചതെന്നും മൊഹ്‌സിന്‍ പറഞ്ഞു.

Top