യോഗി ആദിത്യനാഥ് അയോധ്യയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ നിന്ന് ജനവിധി തേടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആദിത്യനാഥിന് വേണ്ടി സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് നിലവിലെ എംഎല്‍എയായ വേദ് പ്രകാശ് ഗുപ്ത അറിയിച്ചതായും സൂചന.

”ഇത് അഭിമാനത്തിന്റെ കാര്യമാണ്. മുഖ്യമന്ത്രി അയോധ്യയില്‍ നിന്ന് ജനവിധി തേടിയാല്‍ അത് ഞങ്ങളുടെയെല്ലാം ഭാഗ്യമാകും. ആരാണ് മത്സരിക്കുന്നതെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുക. അയോധ്യ മുഖ്യമന്ത്രിയുടെ പരിഗണനയിലുണ്ട്”അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിന് മുന്നിലുണ്ടാകുമെന്നും യുപിയില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സമഗ്രമായ പ്രവര്‍ത്തന പരിപാടികളാണ് യുപിയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ആദിത്യനാഥ് അയോധ്യയില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

Top