കൊറോണയെ പ്രതിരോധിക്കാന്‍ യോഗചെയ്യൂ… ചൈനക്കാരെ ഉപദേശിച്ച് യോഗി

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ നേരിടാന്‍ യോഗ ചെയ്യണമെന്ന് ചൈനക്കാരോട് ഉപദേശിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചൈനീസ് സമൂഹമാധ്യമമായ വൈബോയില്‍ യോഗിയുടെ പ്രസംഗം വൈറലായിരിക്കുകയാണ്. യോഗയിലൂടെ ആരോഗ്യം നേടിയ ഒരാള്‍ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു യോഗിയുടെ ഉപദേശം.

യോഗയിലൂടെ അതിശയകരമായ കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ലോകം മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുകയാണ്. ഇതെല്ലാം ഭേദമായാല്‍ രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, വൃക്ക സംബന്ധമായ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, കൊറോണ വൈറസ് എന്നിവപോലും ആരും അനുഭവിക്കേണ്ടി വരില്ലെന്നാണ് ഉത്തരാഖണ്ഡിലെ ഋഷികേശില്‍ നടത്തിയ പ്രസംഗത്തില്‍ യോഗി പറഞ്ഞത്. കൊറോണയെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗങ്ങളുമായി ലോകത്തിലെ വിവിധ രാജ്യങ്ങള്‍ നെട്ടോട്ടമോടുമ്പോഴാണ് യോഗിയുടെ ഉപദേശം.

Top